ഏഴുതാനിരുന്നപ്പോളാണു ഓര്‍ത്തത് മനസ്സു വെളുത്ത കടലാസ്സു പോലെ ശൂന്യമായിരിക്ക്യുണു......ഏഴുതാതെ പോയ വരികള്‍...
എഴുത്തുകളുടെ ഒരു ജാഥ തന്നെ ഞാന്‍ അങ്ങോട്ടു അയച്ചിരുന്നു ......അതെ.. അവന്‍ എന്തിനെനിക്കെഴുതണം.....അക്ഷര മാലകള്‍ ഞാന്‍ അവനെ പഠിപ്പിച്ചുവെങ്കിലും അവന്‍റെ അഡ്രസ്സ് പുസ്തകത്തില്‍ എന്‍റെ പേരില്ലായിരുന്നിരിക്കാം. രാമായണത്തിലെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു ..ദശരഥന്‍റെ പുത്ര ദു:ഖം.. അതാണത്രെ ഏറ്റവും വലിയ ദു:ഖം.
അഛ്നു തീരെ സുഖമില്ലാന്നു ഞാന്‍ അവനെഴുതീരുന്നു ..എന്നിട്ടും...ലീവ് കിട്ടില്ലെന്നെങ്കിലും ഒന്നു അറിയിച്ചൂടെ ആവൊ?
................
ഊമ്മറത്തെ വാതിലില്‍ ആരോ മുട്ടിയ പോലെ.. പാതി മയക്കത്തിലയിരുന്ന അദ്ദേഹം ചൊദിച്ചു...'അവന്‍ വന്നോ?'
ഈശ്വരാ.. അവനായിരിക്കണേ എന്നു പ്രാര്‍തിച്ചു കൊണ്ടു വാതില്‍ തുറന്നു....
കോരിചൊരിയുന്ന മഴത്തുള്ളികള്‍ക്കിടയില്‍ കുട ചൂടിയ ഒരു പാടു മുഖങ്ങള്‍....സ്ഥലത്തെ ജില്ലാ കലക്ടര്‍ മുന്‍ നിരയില്‍.. കൂടെ തഹസില്‍ദാരും എം എല്‍ എ യും മുന്‍ എം പി സീതറാമും ..പിന്നീല്‍ ഒരു കൂട്ടം ആളുകളും...
അതിനും പിന്നില്‍ ഒരു വെളുത്ത ആംബുലന്‍സ് ..അതിന്റെ നീല നിറത്തില്‍ കറങ്ങുന്ന വെളിച്ചം.
എന്താ.. എല്ലാരും കൂടി!?........അദ്ദെഹത്തിന്റെ അസുഖം എങ്ങനെ ഉണ്ടെന്നു അറിയാനാവൂം ..അതിനെന്തിനാ ആംബുലന്‍സ്..ഒന്നും മനസ്സിലാകാതെ മിഴിചു നിന്നപ്പോള്‍ തഹസില്‍ദാര്‍ കോലായിലേക്ക്യു കയറി പറഞ്ഞു..
" വിധി ഈശ്വരന്‍ നിശ്ച്യ്ക്കണതല്ലെ.. എല്ലം സഹിക്കാന്‍ ശക്തി ഉണ്ടാവട്ടെ." ..കയ്യിലിരുന്ന കടലാസ്സു നീട്ടി.
കണ്ണട എടുത്തില്ലായിരുന്നു....വായിച്ചോളാന്‍ പറഞ്ഞു.
കലക്റ്ററുടെ മുഖത്തോന്നു നോക്കിയ ശേഷം തഹസില്‍ദാര്‍ വായിചു കേള്‍പ്പിച്ചു.
അഡ്ജ്ജൂട്ടന്‍റ് ജെനെറലിന്‍റെതാണു കത്ത്. ....ഫ്രം ഫിഫ്രറ്റി സിക്സ് എ. പി.ഒ
മാധവന്‍ കുട്ടി ...അവന്‍ കാശ്മീരിലെ ഏതൊ മലയോരങ്ങളില്‍
തീവ്ര പരാക്രമത്തിനിടയില്‍ വെടിയേറ്റു മരിച്ചു.... ..
ആബുലല്‍ന്‍സില്‍ അവനും അവന്‍റെ സ്വപ്നന്‍ങ്ങളും.. ഒരിക്കലും ഉണരാത്ത വിധം ഉറങ്ങി കിടന്നു.
ജില്ലാ കലക്ടര്‍ ഒരു നീണ്ട കവര് നീട്ടി പറഞ്ഞു.
" അടുത്ത ജനവരി ഇരുപത്താറിന്നു പ്രസിഡന്‍റ് ഓഫ് ഇന്ത്യ ക്ഷണിച്ചിരിക്ക്യുന്നു .. ദെല്‍ഹിയിലേക്ക്യു .....മകന്‍റെ മരണാനന്തര ബഹുമതി വാങ്ങാന്‍ .....
ഏററു വാങ്ങിയ അവന്‍റെ ബാഗില്‍ എന്‍റെ കത്തു കളുടെ ജാഥകള്‍ സമ്മേളിചിരുന്നു ..എല്ലാ കത്തുകളിലും.. കറുത്ത മഷിയില്‍ ഫിഫ്റ്റി സിക്സ് എ. പി. ഒ . പതിഞ്ഞു കിടന്നു ...
പകുതി എഴുതി നിര്‍ത്തിയ ഒരു കത്തില്‍ അവന്‍റെ മറുപടി....."അടുത്ത ജനവരി ഇരുപത്താറിന്നു അമ്മയും അഛനും എന്‍റെ കൂടെ പരേഡു കാണാന്‍ ദെല്‍ഹിയില്‍ വരണം."
..............
Wednesday, September 16, 2009
പുത്ര ദു:ഖം
Posted by
ജ്വാല
at
5:29 PM
3
comments
Thursday, July 16, 2009
പുനര്ജന്മം....കര്മ്മം...... ഈശ്വര നിശ്ചയം....!!!? നിങ്ങളുടെ അഭിപ്രായം?
ഞാന്‍ ഇന്നലെ ഒരു പുസ്തകം വായിക്ക്യണ്ടായി.." ബോണ് എഗൈന്‍" .
എഴുതിയത് Dr.Walter Semikew, MD. ഒരു റീസര്ച് വര്ക് .
മുഖവുരയില്‍ ഇങ്ങനെ എഴുതീരിക്ക്യുണു.
" Evidence of reincarnation will bring the realization that
we are responsible for our actions and that in a subsequent
lifetime, we will be subject to the same actions that we create
in this lifetime. If we scorn someone in this lifetime, we will
be the object of scorn in another. If we kill someone, in another
lifetime, we will have to experience the suffering that our
action caused. If we express tolerance and compassion, these
things will come back to us too. With this understanding,
every action that has the potential to harm others, will be
more carefully weighed.
Relationships between family members, friends, and
even foes, will be enhanced, as people realize that we return
to life in groups, that we return to Earth with those I have
known before. Those with whom we have conflicts in one
lifetime we will meet again in another. Our bitterest enemy
may comeback to us as a family member or coworker, so that
we may have another opportunity to truly know the other
person and have q chance for resolution of conflicts to occur.
As such, a greater effort will be made to understand one
another in our present incarnations. We will learn to have
tolerance for those with opposing views and differing values
in life. Loving relationships will be recognized as a more
precious commodity than money or gold.
ഇന്ത്യയിലെ ചില പസിദ്ധരായ ചിലരുടെ പുനര്ജന്മങ്ങള്‍, അതില്‍ കൊടുത്തിടുണ്ട്. ഉദാഹരണമായി
ഷാരുഖ് ഖാന്‍ - സദൊന ബൊസ്
ഇന്ദിരാ ഗാന്ധി - നാന സാഹിബ്
നെഹ്രു - ബെനസിര് ഭുട്ടൊ / ബഹാദുര് ഷാ -൨
അമിതാഭ് ബച്ചന്‍- എഡ്വിന്‍ ബൂത്ത്
അബ്ധുള് കലാം - ടിപ്പു സുല്ത്താന്‍
വിക്രം സരാഭായ്- ഹയ്ദെര് ആലി
അങ്ങനെ ഒരു നീണ്ട ലിസ്റ്റ്
Try reading http://www.johnadams.net
പുന്ര്ജന്മ്ത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്ക്യുന്നു.
Posted by
ജ്വാല
at
5:35 PM
1 comments
Wednesday, July 1, 2009
സമസ്താപരാധം
അറിയാതെങ്ങിനോ അടര്‍ന്നുപൊയ്
എന്നില്‍ നിന്നാ ക്രൂരമാം വാക്കുകള്‍
ഒരു നിമിഷമെന്‍ മനം ഉലഞ്ഞുവൊ
ക്രൊധത്തിന്‍ ജഠരാഗ്നിയില്‍
പറഞ്ഞുപൊയ് പറയാനരുതാത്തതെല്ലാം
തിരിച്ചെടുക്കാന്‍ ആവതില്ലല്ലൊ
എന്‍ ആവനാഴിയിലേക്കിനിയാ കൂരമ്പുകള്‍
ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങളാല്‍
ശിഥിലമായ് വര്‌ഷങ്ങളാല്‍ തളിരിട്ട സൌഹ്രുദം
ശപിക്കുന്നു ഞാനാ നിമിഷത്തെ ഇപ്പൊഴും
എന്നഹന്തതന്‍ വിക്രാള രൂപങ്ങളെ
മുരടിച്ചൊരെന്‍ മനം ഇന്നും ശിലാരൂപമായ്
കാത്തിരിക്കുന്നു ശാപമൊക്ഷത്തിന്‍ പാദ സ്പര്‌ശനം
ലെജെന്‍റ്റ്
ക്രോധാല്‍ ഭവതി സമ്മോഹാ
സമ്മോഹാല്‍ സ്മ്രുതി ഭ്രംശ
സ്മ്രുതി ഭ്രംശാല്‍ ബുദ്ധിനാശ
ബുദ്ധിനാശാല്‍ പ്രണശ്യതി ( -ഗീത- സാംഖ്യ യോഗം)
Posted by
ജ്വാല
at
2:35 PM
4
comments
Monday, May 19, 2008
കാത്തിരുന്നു കാണാം
ഒരു ചങ്ങാതി ഈയ്യിടെ പറഞ്ഞു.
ഞാന്‍ കല്യാണം കഴിക്കാന്‍ പൊകാ. എത്ര കാലാച്ചിട്ടാ ഇങനെ കാത്തിരിക്ക്യാ?
ഞാന്‍ ചോദിച്ചു, ആരെ കാത്തിരിക്ക്യാരുന്നു?
പ്രത്യേകിച്ചു അങനെ ആരേം ഇല്ല... പക്ഷെ വിധി........എന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടാകില്ലെ?
ഓ വിധി..
എന്നിട്ടെന്താ അവസാന വിധി..
.........അവിവാഹിതര്‍ക്കു മാത്രമേ തങ്ങളുടെ എതിര്‍ കക്ഷിയെ പറ്റി ശെരിക്ക്യും അറിയുള്ളു !
അല്ലെങ്കില്‍ അവര്‍ എന്നേ വിവാഹിതരായേനെ.........
വിധി വൈപരീത്യം ...ഇത്രെം പറഞ്ഞു ചങാതി പോയി...
Posted by
ജ്വാല
at
9:59 AM
4
comments
Tuesday, March 11, 2008
ഒന്നും തീരുമാനിച്ചില്യ
ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വന്നപ്പൊ മുത്തശ്ശി ചോദിച്ചു, "എപ്പോഴാ തിരിച്ചു പൊകണെ?"
ഞാന്‍ അലസ്യമായി പറഞ്ഞു, "തീരുമാനിച്ചില്യ".
കതിരിട്ടു നിന്ന നെല്‍ വയലുകള്‍ക്കരുകിലൂടെ നടക്കുമ്പോള്‍ എതിരെ വന്നോരാള്‍ ചോദിചു,'" എപ്പൊ വന്നു?"
'ഇന്നു രാവിലെ"
"എത്ര ദിവസം ഉണ്ടാവും? "
"തീരുമാനിച്ചില്യ"
റോഡില്‍ കുറുക്കെ നടന്നപ്പോള്‍ എതിരെ വന്ന കാര് നിര്‍ത്തി ഒരാള്‍ ക്രൊധത്തോടെ ചോദിച്ചു," എന്താ ഉദ്ദെശം? കാറിന്നടീല്‍ കിടന്നു ചാവണോ"
ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, ' തീരുമാനിച്ചില്യ"
വീട്ടിലേക്ക്യുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ എതിരെ സൈക്കിളില്‍ വന്ന ആള്‍ ഒരു സൈഡിലേക്ക്യു മാറി.ഞാനും അതേ സൈഡിലേക്കന്നെ മാറി. അപ്പോള്‍ അയാള്‍ മറ്റെ സൈഡിലേക്ക്യു മാറി. അപ്പോള്‍ ഞാനും അങൊട്ടു മാറി. അയാള്‍ സൈക്കിളില്‍ നിന്നു ഇറങ്ങി നിന്നു ചോദിച്ചു
" എന്താ പ്രശ്നം?"
'ഒന്നൂല്യ' എങ്ങോട്ടു തിരിയണന്നു തീരുമാനിച്ചില്യ, അത്രേള്ളു"
രാത്രി മുത്തശ്ശീടെ അടുത്തിരുന്നു പറഞ്ഞു
"ഞാന്‍ നാളെ പോണൂ"
"ഇനി എപ്പൊഴാ?"
"ഒന്നും തീരുമാനിച്ചില്യ"
Posted by
ജ്വാല
at
5:49 PM
8
comments
Wednesday, February 27, 2008
ഞാനൊരു വെറും കഴുത
വിചാരിക്കാന്‍ തുടങീട്ടു കുറേ കാലായി
വിചാരങള്‍, എന്തിനൊക്കെയൊ പറ്റി എപ്പോഴും ഓരോ വിചാരങള്‍
അനാവശ്യായി അതു വന്നൊണ്ടെ ഇരിക്ക്യും
ഒരു ദിവസം ആശുപത്രീല്‍ പൊയിട്ടു ചോദിച്ചു , എന്താ ഇതിനൊരു പ്രതിവിധി
വൈദ്യന്‍ പറഞ്ഞു. ' രാമച്ചം തൈലം തേച്ചങടു കുളിച്ചോളു ദിവസൊം. ചുടോണ്ടാവും.
ഞാന്‍ പറഞ്ഞു, 'അതൊക്കെ നോക്കീതാ വൈദ്യരെ, വേറെ എന്തെങ്കിലുംണ്ടോ ഒരു ഉപായം?
വൈദ്യരു ഒരു കുറിപ്പെഴുതി ഇങ്ലിഷു മരുന്നു ഡോക്‍റ്റ്ര് ടെ അടുത്തു വിട്ടു
ഡോക്ടര്‍ പറഞ്ഞു ' ഇതിനു മരുന്നില്ല് കുട്ട്യെ
വല്ല സന്ന്യാസിമരൊടും ചൊദിച്ചോളു'
അങനെ ഇവിദെ എത്തി
ഗുരു നെ കണ്ടു.
ഗുരുദക്ഷിണ കൊടുത്തു.
കാര്യം പറഞ്ഞു........ വിചാരങലള്‍ അടങണില്ല . അതെങനെ? ഒന്നിന്റെ പിറകെ ഒന്നായി വരല്ലെ തിരമാലകള്‍ പൊലെ!
ഞന്‍ പറഞ്ഞു , 'ഗീതയും , ബൈബിളും ഖുരആആനും എല്ലം വായിചിട്ടും വിചാരങള്‍ എങനെ ഇല്ലാതാകും എന്നെവിടേം പറയിണില്ല'
ഗുരു കുറച്ചു നേരം ആലൊചിച്ചു പറഞ്ഞു ' തെക്കേ തൊടീലു നില്‍ക്കണ കഴുതയെ കെട്ടഴികു കൊണ്ടരാന്‍ പരഞ്ഞു. അതിനെം കൊണ്ടു വന്നപ്പൊള്‍ പറഞ്ഞു
' ഈ കഴുത പോകണ സ്ഥലത്തൊക്കെ അതിനെ കെട്ടീരിക്കണ കയറും പിടിചു പിന്നാലെ നടന്നോളു.
അതിനെ ചീത്തപറയാനും,ഉപദ്രവിക്കനും പാടില്ല. ഈ കഴുത എന്താ ചെയ്യയ്യ്ണേ ന്നു മാത്രം ശ്രെദ്ധിച്ചാല്‍ മതി'.
ഓ ശരീ ..എന്നു ഞാനും.
കഴുതടെ പിന്നലെ ഞാന്‍ ഒരു ദിവസം മുഴുവനും നടന്നു. കഴുത കുറേ സ്ഥലത്തൊക്കെ നിന്നു . പിന്നെ നടന്നു. കഴുത എന്തിനോ വെരുതെ കരഞ്ഞു. എടക്കൊക്കെ ചിരിച്ചു. ഗുരു പറഞ്ഞ പോലെ ഞാന്‍ ഒന്നും മിണ്ടാതെ അതിനെ മാത്രം നൊക്കി അതിന്‍റ്റെ പിന്നിലന്നെ നടന്നു. രാത്രീലു കഴുത തിരിചു ഗുരുവിന്റെ വീട്ടുമുറ്റ്ത്തു വന്നു നിന്നു .
ഗുരു ചൊദിചു - 'എങനെണ്ട് കഴുതടെ കൂടെയുള്ള ജീവിതം?'
ഞാന്‍ ഗുരുവിനെ നമിചു പറഞ്ഞു 'എനിക്കെല്ലാം മനസ്സിലായി ഇപ്പൊള്‍. ഗുരു പറഞ്ഞതനുസരിച്ചു ഞാന്‍ കഴുത ചെയ്യണതു മാത്രം നൊക്കി. എനിക്കതോണ്ട് വേറെ വിചാരങളൊന്നും ഉണ്ടായിരുന്നില്ല.
ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു 'തന്‍റെ മനസ്സന്നെ ഈ കഴുത. അതിനെ ശല്യം ചെയ്യാതെ വെറുതെ വിടൂ അതെന്താ ചെയ്യണേ ന്നു നിരീക്ഷിച്ചാല്‍ മാത്രം മതി. മനസ്സെന്ന കഴുത അങനെ വരുതിയിലാവും.
എനീക്കു സന്തോഷായി. സാഷ്ഠാങം ഗ്രുരുവിനെ പ്രണമിചു ഞന്‍ യാത്രയായി.
എന്റെ സ്വന്തം കഴുതയുടെ കൂടെ..
Posted by
ജ്വാല
at
6:13 PM
12
comments
Wednesday, January 2, 2008
വിട
പിറകില്‍ നിന്നെന്തിനെന്നേ വിളീച്ചു നീ
ഒരുങി പുറപ്പെടും ഞാന്‍ ഈ ദീര്‍ഘയാത്രയില്‍
കരയുമാകാശം പിളര്‍ക്കെ നിന്‍ രോദനം
ഇന്നിതെന്തെ എന്‍ മനസ്സിന്നന്ന്യമായ്
കാലദേശത്തിനപ്പുറം ഏകരാമേവരും
വ്യഥകളെല്മാം വ്രിഥാ മായതന്‍ ലീലകള്‍
ജനന മരണങള്‍ നിശ്ചിതം നിശ്ചയം
നിത്യകര്‍മ്മങളീ ചക്രവ്യുഹത്തിന്നാധാരം
മറവിതന്‍ മേഘപടലങളിലൊളിചു ഞാന്‍
ഇന്നു പുതിയ തോണിയില്‍ ഇരുക്കുന്നലക്ഷ്യമായ്
Posted by
ജ്വാല
at
4:12 PM
8
comments
Monday, October 29, 2007
ജനനീ വിലാപം
ഒരു മഹാ വിസ്ഫുരണത്തിലുടെ ഞാന്‍
ജഗന്നിയന്താവായ്, ജനനിയായ്, ജ്ന്മഭുമിയായ്
പതിവായ് പതിനായിരക്കണക്കിനായ്
പത്തു മാസങള്‍ ചുമലിലേറ്റി ഞാന്‍ !
പിറക്കും കര്‍മ്മകാണ്ഡത്തിന്നുറുതിക്കായ്
ഉയിരുകള്‍ ഇയ്യാം പാറ്റകള്‍ പൊലെ
എന്‍ ഗര്‍ഭ ഗൃഹത്തില്‍ കിടന്നു നീ
ഓതിയതോരോ വചനങളും
ഖേദമില്ലാതൊട്ടും, എന്തെളുപ്പം മറന്നു നീ
മരണമില്ലാത്ത സ്വപ്നങ്ങളെ തേടി
തിറയാടും ദേവി തന്‍ നടയില്‍
നിറയും വ്യഥയോടപേക്ഷിച്ചു ഞാന്‍
ജനനങളാല്‍ ചൈതന്യമറ്റൊരെന്‍ ഗര്‍ഭപാത്രം
കരുണയോടകറ്റ്ണേ എന്നില്‍ നിന്നീ പാന പാത്രം
Posted by
ജ്വാല
at
12:19 PM
5
comments
Wednesday, October 24, 2007
വിധിയുടെ പ്രേതങള്‍
നീ വരാറുണ്ടായിരുന്ന വഴികള്‍ ഇന്നു മാഞ്ഞു തുടങീരിക്ക്യുണു...കൂടെ എന്റെ കണ്ണുകളിലെ പ്രകാശവും..............എന്നും മുടങാതെ വരുന്ന അസ്തമനങളെ കണ്ടു ഞാന്‍ ഇരിക്ക്യാണു ഈ പടിഞ്ഞാറെ കോലായി ല്‍ എല്ലാം അവസാനിക്കുന്നതിനും ഒരു നിറമുണ്ടത്രെ.... ചുവപ്പും നീലയും ..ജീവിതത്തിന്റെ ലിറ്റ്മസ് ടെസ്റ്റുകള്‍......
എല്ല ചലനങളും നീ എനിക്കു വേണ്ടി സ്രുഷ്ടിച്ചതാണെന്നല്ലെ പറഞ്ഞത് .... എന്നിട്ടെന്തേ ഇന്നു ഞാന്‍ സപ്ത സ്വരങള്‍ കേള്ക്കാറില്ല്യ!!!!!
നീ നടന്നു പൊയ കാല്പ്പാടുകളില്‍ ഞാന്‍ അടി വെചു നോക്കി..മിഠിപ്പുണ്ടായിരുന്നു..അതിനെന്തോ പറയാനുള്ള പോലെ..ചിലപ്പൊ നിന്റെ ക്രൂരമായ വാക്കുകള് തന്നെയാവും
"എന്നെ നീ കാത്തിരിക്കണ്ട..നിന്നക്കു നല്ലതു വരട്ടെ"
എന്റെ നന്മയും കാത്തു ഞാന്‍ ഇതാ ഇരിക്ക്യാ ഇവിടെ ട്ടൊ ....എന്നെങ്കിലും നീ വരുമെന്നു എനിക്കറിയാം ഉപഗുപ്തനെ പൊലെ.................അന്നു തിരിച്ചു വരാത്ത ഒരു മയക്കത്തിലേക്കു ഞാന്‍ അവസാനായി ഊര്ന്നിറങുമ്പോള്‍ നിന്റെ മങിയ മുഖം ഞാന്‍ കാണും. ..........
എന്റെ തീരാ ദു:ഖങളും അത്യാഗ്രഹങളും, മോഹബന്ധങളും ,തുടച്ചു മാറ്റാന്‍ ..നിന്റെ ഉള്ളം കയ്യിലെ അഭയ മുദ്ര കണ്ടു എനിക്കു കണ്ണടക്കണം.
നീ ഉരുവിട്ടു തന്ന മന്ത്രങള് ഞാന് കാണാപാഠം പഠിച്ചു...എന്നും സന്ധ്യക്ക്യു അതന്നെ ജപിചു .അതോണ്ടു ഇന്നെനിക്കു എന്റെ മനസ്സിനെ തന്നെ ചതിക്കാന് സാധിക്ക്യുണു.അവിടെ ഉണരുന്ന ചേതനകളെ ഇന്നെനിക്കു നിഷ്ഠൂരം കൊന്നൊടുക്കാം.
മനസ്സിന്റെ അന്തര്‍ഭാഗത്തെവിടേയൊ ഒരു നിസ്ചലത്വം ഉണ്ടന്നല്ലെ നീ പറഞ്ഞതു.....
ഞാന്‍ അതു തിരഞ്ഞപ്പോഴൊക്കെ കേട്ടതു ശൂന്യതയുടെ സീല്കാരമാണു. അതിനുമപ്പുറത്തു എത്തിചേരാനാവാതെ ഞാന് എവിടേയോ ഏതോ വഴിയില് തങി നില്ക്കുണു.
കാലൊച്ചകള്‍ കെള്‍ക്കാതെ കാലം നിന്നെയും എന്നെയും എടുത്തു വളരത്തിയപ്പൊള്‍ എന്തേ എന്നൊടു മാത്രം ഇങനെ പക്ഷഭേദം കാണിക്കാന്‍? കാലത്തിനപ്പുറം കാണാന്‍ കൊതിച്ച എന്റെ മന്സ്സിന്റെ വ്യഗ്രതയെ ഇഷട്പ്പെട്ടില്ല്യാരുന്നൊ?
നീ ............നിന്നെ മാത്രം കാലം സ്നേഹിച്ചു...............എല്ലാം പഠിപ്പിച്ചു..എതു കാലാവസ്ഠയും സ്രുഷ്ഠിക്ക്യുന്ന പ്രകൊപനങളെ നേരിടാന്‍ നിനക്കു ആത്മ ശക്തി പകര്ന്നു ....എനിക്ക്യു ....എന്റെ ആത്മഗതം മാത്രം.........
എന്തിനോ വേണ്ടി പരക്കം പായുന്ന പുഴയെപ്പറ്റി അന്നു ഞാന്‍ പറഞ്ഞു.. എന്തിനിത്ര ധ്രിതി.. എന്നയാലും എത്തിച്ചേരെണ്ടതു കടലിലല്ലെ..ശാന്തമായി പതുക്കെ ഒഴുകിക്കുടെ!!! നമ്മള്‍ ഈ കടവിലിരുന്നു അന്നു പറഞ്ഞതോര്‍ക്കുണുണ്ടൊ... നീ..
അന്നു നീ പറഞ്ഞു "ചലനം മാറ്റങളുടെ പ്രതീകമാണത്രെ...മാറ്റ്ങള്‍ പ്രക്രിതിയുടെ അനാദി സ്വഭാവവും ........അതിന്റെ ഗതിയില്‍ പലതും മാറി വരുന്നു..നിരന്തരമായ ചലനം.."
നീ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല്യ.....ഞാന്‍ കൊതിച്ചതു കോല്ക്ക്ത്തയിലെ ബൊട്ടാനിക്കല്‍ ഗാര്ഡനിലെ വലിയ ബനിയന്‍ ട്രീ പോലെ എന്നും കാലത്തെ അതിജീവിചു..യുഗാന്തരങല്ക്കു സാക്ഷിയായി..ത്തീരാനായിരുന്നു.....
എന്റെ ഭാവനകളെ നീ അന്നു പുച്ചിചു പറഞ്ഞു 'വെറും ബാലിശം"
പക്ഷെ ഇന്നു നിനക്കതിന്റെ അര്ഥം മനസ്സിലായിക്കാണും..........
ഞാന്‍ എന്നത്തേം പോലെ ഇന്നും ഒരു ചലനങള്‍ക്കും മായ്ക്കാനാവാതെ ഓര്മ്മകളെ പൂര്‍ണ്ണമായും ആശ്ലെഷിചു നില്ക്കുണു..കാലത്തിന്റെ വിക്രിതിയില്‍ അസ്വസ്ഥയാവാതെ അനേകം മന്ത്രങള്‍ ഉരുക്കഴിക്കാതെ ജീവിക്ക്യുണു...
ഇന്നെനിക്കു ഭാവങളില്ല്യ..ചലനങളില്ല്യ..എന്റെ പ്രഞയില്‍ ഒരു കാര്യം മാത്രം..
വസ്തുതകളും വാസനകളും ഒരുമിക്കാത്ത ഈ ലോകത്തില്‍ നിഴലുകളായി മനസ്സില് പതിയുന്ന മോഹങള്‍ ഇന്നെനിക്കില്ല്യ .......കാരണം ....അതിന്റെ ഉറവിടം വരെ ഞാന്‍ ഒരു തീര്ഥയാത്ര നടത്തി.............അവിടെ ആരൊ എഴുതി വെച്ച്രിരിക്ക്യുണു ഒരു ശുദ്ദ യാധാര്ഥ്യം.....................
."ഒരു പൂവിന്റെ നിറം അതിന്റേതു മാത്രമാണു. മറ്റാരുറ്റടെതുമല്ല .."
........................................................................................................................................................................................................................................@@@@@@
വാതില്ക്കലെ കമ്പിയഴികളില്‍ തട്ടി ആരോ വിളിച്ചു. വാര്‍ഡന്‍ ആയിരുന്നു. തല ഉയര്ത്തി ഞാന്‍ പറഞ്ഞു
"സര ..കുറച്ചൂടി എഴുതാന്‍ സമ്മതിക്കണം" വെളുത്ത കുപ്പായമിട്ട സര് പറഞ്ഞു
" ഊണിനു സമയായി കുട്ടീ .... ഉത്തരക്കടലാസ്സു തിരിച്ചു തന്നോളു.. ഇന്നിത്ര എഴുതീതു മതി.."
എഴുതിയ കടലാസുകള്‍ വിര്‍ത്തിയായി മടക്കി കയ്യില് വെചു കൊടുത്തപ്പൊള്‍ വാര്‍ഡന്‍ ചോദിച്ചു ........."ഇന്നെന്തായിരുന്നു പരീക്ഷ?”
ഞാന്‍ പറഞ്ഞു .........."മീമാംസ"
വെളുത്ത കുപ്പായമിട്ട ആളുകളുടെ തിരക്കിനിടയില്‍ ഒരു പിടി ചോറിനായി ഞാനും എന്റെ പിഞ്ഞാണത്തില്‍ കൊട്ടി ക്കൊണ്ടു ഒരു നീണ്ട നിരയുടെ പിന്നില്‍ ചേര്ന്നു നിന്നു.
Posted by
ജ്വാല
at
12:47 PM
2
comments
ക്ലാസ് റൂമില്‍ ഇരുന്നു ബോറടിച്ചപ്പൊള്‍
ജീവിതം ഒരു ചാന്‍സ് മാത്രം. ഒരു ചാന്‍സ് - നല്ലതു ചെയ്യാനും ചീത്ത് ചെയ്യാനുംതീരുമാനിക്കെണ്ടതു നമ്മള്‍ തന്നെ.
പഠിപ്പിക്കാനായി ഒരു ഈശ്വരന്‍ ഇല്ല്യ. അനുഭവം മാത്രം എല്ലാരുടെയും അധ്യാപകന്‍.
എല്ലാ ബന്ധങളും ആപേക്ഷികം മാത്രം.മനസ്സിന്റെ അസുരക്ഷിതവസ്തയില്‍ അവ ജനിക്ക്യുണു.
ശീതൊഷ്ണ്‍ങളില്‍ നിന്നും,സുഖ ദുഖളില്‍ നിന്നും മോഹങളില്‍ നിന്നും എല്ലാ ചലനങളില്‍ നിന്നും
മാറി നില്‍ക്കാന്‍ ഒരെ ഒരു വഴി മാത്രം...Travel back and back on the back of that donkey which brays and brays while it collects all grabages on the way...
കുറചു കഴിഞാല്‍ കഴുതയും സവാരിയും കാണാതാവും.
അപ്പൊ ഒരു സൂചിപ്പലകയില്‍ എഴുതീരിക്ക്യുണു കാണാം...End of the Road
Posted by
ജ്വാല
at
12:47 PM
7
comments
Friday, October 12, 2007
വിധി വൈപരീത്യം
Times of India report today-
If you thought domestic violence was on the wane in India with the rise in education levels, take a look at these hard figures. Over 40% of women in a nationwide survey reported being beaten by their husbands at some point of time. More shockingly, around 54% of the women surveyed thought that such violence was justified on one ground or the other.
According to India’s most comprehensive National Family Health Survey-III, which interviewed 1.25 lakh women in 28 states and the national capital during 2005-06, 41% of women justified wife beating if it was because they showed disrespect towards their in-laws while 35% women were OK with being brutally assaulted by their husbands if they neglected household chores or their children.
Not surprisingly then, 51% of the 75,000 men interviewed didn’t find anything wrong with assaulting their wives.
Dr Sulabha Parasuraman of the International Institute of Population Studies, who spearheaded the survey conducted jointly by 18 organisations, termed this attitude of Indian women "truly shocking".
"Men are brought up being taught that beating up their wives isn’t wrong while women are told that being assaulted by their husbands is acceptable. Girls are taught that they can be punished by their husbands for disobedience. This social attitude has to change immediately," she told Time Of India.
എന്റെ അഭിപ്രായം :-
പാഞ്ചാലിയും, സീതയും, മനുസ്മ്രുതിയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെ.പിന്നിതിലെന്തു ആസ്ചര്യം?
Posted by
ജ്വാല
at
1:47 PM
1 comments


