Wednesday, July 1, 2009

സമസ്താപരാധം

അറിയാതെങ്ങിനോ അടര്‍‌ന്നുപൊയ്
എന്നില്‍‌‌ നിന്നാ ക്രൂരമാം വാക്കുകള്‍‌
ഒരു നിമിഷമെന്‍‌‌ മനം ഉലഞ്ഞുവൊ
ക്രൊധത്തിന്‍‌‌ ജഠരാഗ്നിയില്‍‌

പറഞ്ഞുപൊയ് പറയാനരുതാത്തതെല്ലാം
തിരിച്ചെടുക്കാന്‍‌ ആവതില്ലല്ലൊ
എന്‍‌ ആവനാഴിയിലേക്കിനിയാ കൂരമ്പുകള്‍‌

ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങളാല്‍‌
ശിഥിലമായ് വര്‌ഷങ്ങളാല്‍‌ തളിരിട്ട സൌഹ്രുദം

ശപിക്കുന്നു ഞാനാ നിമിഷത്തെ ഇപ്പൊഴും
എന്നഹന്തതന്‍‌ വിക്രാള രൂപങ്ങ‍‌ളെ

മുരടിച്ചൊരെന്‍‌ മനം ഇന്നും ശിലാരൂപമായ്
കാത്തിരിക്കുന്നു ശാപമൊക്ഷത്തിന്‍‌ പാദ സ്പര്‌ശനം



ലെജെന്‍‌റ്റ്

ക്രോധാല്‍‌ ഭവതി സമ്മോഹാ
സമ്മോഹാല്‍‌ സ്മ്രുതി ഭ്രംശ
സ്മ്രുതി ഭ്രംശാല്‍‌ ബുദ്ധിനാശ
ബുദ്ധിനാശാല്‍‌ പ്രണശ്യതി ( -ഗീത- സാംഖ്യ യോഗം)

4 comments:

Rejeesh Sanathanan said...

എറിഞ്ഞ കല്ലും തോടുത്ത വാക്കും..തിരിച്ചെടുക്കാന്‍ കഴിയില്ലല്ലൊ........

Typist | എഴുത്തുകാരി said...

ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.

ജിജ സുബ്രഹ്മണ്യൻ said...

പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ല.എന്നാലും കുറ്റബോധം എല്ലാത്തിനും മാപ്പു തരും.നല്ല വരികൾ

ശ്രീ said...

കഴിഞ്ഞു പോയതിനെ കുറിച്ചോര്‍ത്തിട്ട് എന്ത് കാര്യം...