Wednesday, September 16, 2009

പുത്ര ദു:ഖം

ഏഴുതാനിരുന്നപ്പോളാണു ഓര്‍ത്തത് മനസ്സു വെളുത്ത കടലാസ്സു പോലെ ശൂന്യമായിരിക്ക്യുണു......ഏഴുതാതെ പോയ വരികള്‍...

എഴുത്തുകളുടെ ഒരു ജാഥ തന്നെ ഞാന്‍ അങ്ങോട്ടു അയച്ചിരുന്നു ......അതെ.. അവന്‍ എന്തിനെനിക്കെഴുതണം.....അക്ഷര മാലകള്‍ ഞാന്‍‌ അവനെ പഠിപ്പിച്ചുവെങ്കിലും അവന്‍റെ അഡ്രസ്സ് പുസ്തകത്തില്‍‍ എന്‍‌റെ പേരില്ലായിരുന്നിരിക്കാം. രാമായണ‍ത്തിലെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു ..ദശരഥന്‍‌റെ പുത്ര ദു:ഖം.. അതാണ‍ത്രെ ഏറ്റവും വലിയ ദു:ഖം.

അഛ്നു തീരെ സുഖമില്ലാന്നു ഞാന്‍‌ അവനെഴുതീരുന്നു ..എന്നിട്ടും...ലീവ് കിട്ടില്ലെന്നെങ്കിലും ഒന്നു അറിയിച്ചൂടെ ആവൊ?

................

ഊമ്മറത്തെ വാതിലില്‍‍ ആരോ മുട്ടിയ പോലെ.. പാതി മയക്കത്തിലയിരുന്ന അദ്ദേഹം‌ ചൊദിച്ചു...'അവന്‍‌ വന്നോ?'

ഈശ്വരാ.. അവനായിരിക്കണേ എന്നു പ്രാര്‍തിച്ചു കൊണ്ടു വാതില്‍ തുറന്നു....

കോരിചൊരിയുന്ന മഴത്തുള്ളികള്‍ക്കിടയില്‍ കുട ചൂടിയ ഒരു പാടു മുഖങ്ങള്‍....സ്ഥലത്തെ ജില്ലാ കല‍ക്ടര്‍ മുന്‍‌ നിരയില്‍.. കൂടെ തഹസില്‍ദാരും എം എല്‍ എ യും മുന്‍‌ എം പി സീതറാമും ..പിന്നീല്‍ ഒരു കൂട്ടം ആളുകളും...

അതിനും പിന്നില്‍ ഒരു വെളുത്ത ആംബുലന്‍സ് ..അതിന്റെ നീല നിറത്തില്‍ കറ‍ങ്ങുന്ന വെളിച്ചം.

എന്താ.. എല്ലാരും കൂടി!?........അദ്ദെഹത്തിന്റെ അസുഖം എങ്ങനെ ഉണ്ടെന്നു അറിയാനാവൂം ..അതിനെന്തിനാ ആംബുലന്‍സ്..ഒന്നും മനസ്സിലാകാതെ മിഴിചു നിന്നപ്പോള്‍ തഹസില്‍ദാര്‍ കോലായിലേക്ക്യു കയറി പറഞ്ഞു..

" വിധി ഈശ്വരന്‍‌ നിശ്ച്യ്ക്കണതല്ലെ.. എല്ലം സഹിക്കാന്‍‌ ശക്തി ഉണ്ടാവട്ടെ." ..കയ്യിലിരുന്ന കടലാസ്സു നീട്ടി.

കണ്ണട എടുത്തില്ലായിരുന്നു....വായിച്ചോളാന്‍‌ പറഞ്ഞു.

കലക്റ്ററുടെ മുഖത്തോന്നു നോക്കിയ ശേഷം തഹസില്‍ദാര്‍ വായിചു കേള്‍പ്പിച്ചു.


അഡ്ജ്ജൂട്ടന്‍‌റ്‌ ജെനെറലിന്‍‌റെതാണു കത്ത്. ....ഫ്രം ഫിഫ്രറ്റി സിക്സ് എ. പി.ഒ

മാധവന്‍ കുട്ടി ...അവന്‍‌ കാശ്മീരിലെ ഏതൊ മലയോരങ്ങളില്‍
തീവ്ര പരാക്രമത്തിനിടയില്‍‍ വെടിയേറ്റു മരിച്ചു.... ..
ആബുലല്‍ന്‍സില്‍ അവനും അവന്‍‌റെ സ്വപ്നന്‍‌ങ്ങളും.. ഒരിക്കലും ഉണരാത്ത വിധം ഉറങ്ങി കിടന്നു.


ജില്ലാ കലക്ടര്‍ ഒരു നീണ്ട കവര് നീട്ടി പറഞ്ഞു.

" അടുത്ത ജനവരി ഇരുപത്താറിന്നു ‍ പ്രസിഡന്‍‌‍‌റ് ഓഫ് ഇന്ത്യ ക്ഷണിച്ചിരിക്ക്യുന്നു .. ദെല്‍‍‍‍ഹിയിലേക്ക്യു .....മകന്‍‌റെ മരണാനന്തര ബഹുമതി വാങ്ങാന്‍‌‍‌ .....


ഏററു വാങ്ങിയ അവന്‍‌റെ ബാഗില്‍ എന്‍‌റെ കത്തു കളുടെ ജാഥകള്‍ സമ്മേളിചിരുന്നു ..എല്ലാ കത്തുകളിലും.. കറുത്ത മഷിയില്‍ ‍ഫിഫ്റ്റി സിക്സ് എ. പി. ഒ . പതിഞ്ഞു കിടന്നു ...

പകുതി എഴുതി നിര്‍ത്തിയ ഒരു കത്തില്‍ അവന്‍‌റെ മറുപടി....."അടുത്ത ജനവരി ഇരുപത്താറിന്നു അമ്മയും അഛനും എന്‍‌റെ കൂടെ പരേഡു കാണാന്‍‌ ദെല്‍ഹിയില്‍ വരണം."
..............