വിചാരിക്കാന്‍ തുടങീട്ടു കുറേ കാലായി
വിചാരങള്‍, എന്തിനൊക്കെയൊ പറ്റി എപ്പോഴും ഓരോ വിചാരങള്‍
അനാവശ്യായി അതു വന്നൊണ്ടെ ഇരിക്ക്യും
ഒരു ദിവസം ആശുപത്രീല്‍ പൊയിട്ടു ചോദിച്ചു , എന്താ ഇതിനൊരു പ്രതിവിധി
വൈദ്യന്‍ പറഞ്ഞു. ' രാമച്ചം തൈലം തേച്ചങടു കുളിച്ചോളു ദിവസൊം. ചുടോണ്ടാവും.
ഞാന്‍ പറഞ്ഞു, 'അതൊക്കെ നോക്കീതാ വൈദ്യരെ, വേറെ എന്തെങ്കിലുംണ്ടോ ഒരു ഉപായം?
വൈദ്യരു ഒരു കുറിപ്പെഴുതി ഇങ്ലിഷു മരുന്നു ഡോക്‍റ്റ്ര് ടെ അടുത്തു വിട്ടു
ഡോക്ടര്‍ പറഞ്ഞു ' ഇതിനു മരുന്നില്ല് കുട്ട്യെ
വല്ല സന്ന്യാസിമരൊടും ചൊദിച്ചോളു'
അങനെ ഇവിദെ എത്തി
ഗുരു നെ കണ്ടു.
ഗുരുദക്ഷിണ കൊടുത്തു.
കാര്യം പറഞ്ഞു........ വിചാരങലള്‍ അടങണില്ല . അതെങനെ? ഒന്നിന്റെ പിറകെ ഒന്നായി വരല്ലെ തിരമാലകള്‍ പൊലെ!
ഞന്‍ പറഞ്ഞു , 'ഗീതയും , ബൈബിളും ഖുരആആനും എല്ലം വായിചിട്ടും വിചാരങള്‍ എങനെ ഇല്ലാതാകും എന്നെവിടേം പറയിണില്ല'
ഗുരു കുറച്ചു നേരം ആലൊചിച്ചു പറഞ്ഞു ' തെക്കേ തൊടീലു നില്‍ക്കണ കഴുതയെ കെട്ടഴികു കൊണ്ടരാന്‍ പരഞ്ഞു. അതിനെം കൊണ്ടു വന്നപ്പൊള്‍ പറഞ്ഞു
' ഈ കഴുത പോകണ സ്ഥലത്തൊക്കെ അതിനെ കെട്ടീരിക്കണ കയറും പിടിചു പിന്നാലെ നടന്നോളു.
അതിനെ ചീത്തപറയാനും,ഉപദ്രവിക്കനും പാടില്ല. ഈ കഴുത എന്താ ചെയ്യയ്യ്ണേ ന്നു മാത്രം ശ്രെദ്ധിച്ചാല്‍ മതി'.
ഓ ശരീ ..എന്നു ഞാനും.
കഴുതടെ പിന്നലെ ഞാന്‍ ഒരു ദിവസം മുഴുവനും നടന്നു. കഴുത കുറേ സ്ഥലത്തൊക്കെ നിന്നു . പിന്നെ നടന്നു. കഴുത എന്തിനോ വെരുതെ കരഞ്ഞു. എടക്കൊക്കെ ചിരിച്ചു. ഗുരു പറഞ്ഞ പോലെ ഞാന്‍ ഒന്നും മിണ്ടാതെ അതിനെ മാത്രം നൊക്കി അതിന്‍റ്റെ പിന്നിലന്നെ നടന്നു. രാത്രീലു കഴുത തിരിചു ഗുരുവിന്റെ വീട്ടുമുറ്റ്ത്തു വന്നു നിന്നു .
ഗുരു ചൊദിചു - 'എങനെണ്ട് കഴുതടെ കൂടെയുള്ള ജീവിതം?'
ഞാന്‍ ഗുരുവിനെ നമിചു പറഞ്ഞു 'എനിക്കെല്ലാം മനസ്സിലായി ഇപ്പൊള്‍. ഗുരു പറഞ്ഞതനുസരിച്ചു ഞാന്‍ കഴുത ചെയ്യണതു മാത്രം നൊക്കി. എനിക്കതോണ്ട് വേറെ വിചാരങളൊന്നും ഉണ്ടായിരുന്നില്ല.
ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു 'തന്‍റെ മനസ്സന്നെ ഈ കഴുത. അതിനെ ശല്യം ചെയ്യാതെ വെറുതെ വിടൂ അതെന്താ ചെയ്യണേ ന്നു നിരീക്ഷിച്ചാല്‍ മാത്രം മതി. മനസ്സെന്ന കഴുത അങനെ വരുതിയിലാവും.
എനീക്കു സന്തോഷായി. സാഷ്ഠാങം ഗ്രുരുവിനെ പ്രണമിചു ഞന്‍ യാത്രയായി.
എന്റെ സ്വന്തം കഴുതയുടെ കൂടെ..
Wednesday, February 27, 2008
ഞാനൊരു വെറും കഴുത
Posted by ജ്വാല at 6:13 PM
Subscribe to:
Post Comments (Atom)
12 comments:
ചിന്തകളെ നിരീക്ഷിച്ചാല്‍ മനസ്സു ശാന്തമാകുമെന്നുള്ള സത്യം പലര്‍ക്കും അറിയില്ല.
നല്ല ചിന്തക്കു ഭാവുകങ്ങള്‍
കൊള്ളാം.
ഇതു കൊള്ളാമല്ലോ ..
എങ്ങനെ ഒപ്പിച്ചെടുക്കുന്നു ഇതെല്ലാം ..
ഈ എഴുത്തുകാറ്ക്ക് എങ്ങനെയാ ഈ ഭാവനയുണ്ടാവുന്നത് ?? ഭാവനയുണറ്ത്താന്‍ പറ്റിയ വല്ല യന്ത്രയും ഉണ്ടെങ്കി വാങ്ങിച്ചു നോക്കാമായിരുന്നു. ജയറാം ചെയ്ത പോലെ.
നല്ല ഭാവന.
:)
സംഗതിയൊക്കെ ശരി...
ബട്ട്, ഇത് വായിച്ചുകഴിഞ്ഞപ്പോ എന്റെ മനസ്സിലും കുറേ ചിന്തകള്‍ കടന്നുവന്നു.. അതെന്നെ ശല്യപ്പെടുത്തികൊണ്ടേയിരിക്കുന്നു. ഒരോ വാക്കിലും എന്തിനാ അക്ഷരത്തെറ്റുകള്‍ കുത്തിനിറയ്ക്കുന്നത്? അതൊക്കെ ശരിയാക്കൂ... ഒരുപാടുണ്ടല്ലോ....
എന്നോടും ഗുരുജി ചിരിച്ചുകൊണ്ട് പറയുമോ : “മനസ്സാവുന്ന കഴുതയെ ശല്യം ചെയ്യാതെ വെറുതെ വിടൂ, മലയാളത്തില്‍ എന്താ തെറ്റ് എഴുതണേന്ന് നിരീക്ഷിച്ചാല്‍ മാത്രം മതി.“ എന്ന് ?
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ അതിരില്ലാത്ത അക്ഷരത്തെറ്റുകള്‍ അലോസരമാവുന്നു.
ശ്രദ്ധിക്കുമല്ലോ..
:-)
:-)
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
"ഞാനൊരു വെറും കഴുത"
നന്നായിട്ടുണ്ട്..
ഇതാണോ തുര്യത്തിലേക്ക്യുള്ള വഴി?
ആണെങ്കില്‍ ഭ്ക്തിക്കെന്താ സ്ഥാനം?
"മദ്ഭക്തോ പരായണ " എന്നല്ലേ ഭഗവാന്‍ പറഞ്ഞത്
വിവരക്കേടാണെന്നു തോന്നരുത്
മറുപടി പ്രതീക്ഷിക്കുന്നു
ഞാനും ഒന്ന് നിരീക്ഷിക്കട്ടേ :)
കൊള്ളാല്ലോ ഇത്.
നമ്മുെട ചിന്തകളാണ് നെമ്മ കഴുതയായും,മനുഷ്യനായുമൊെക്ക തീര്കുന്നത് !
Post a Comment