Monday, October 29, 2007

ജനനീ വിലാപം

ഒരു മഹാ വിസ്ഫുരണത്തിലുടെ ഞാന്‍
ജഗന്നിയന്താവായ്, ജനനിയായ്, ജ്ന്മഭുമിയായ്

പതിവായ് പതിനായിരക്കണ‍ക്കിനായ്
പത്തു മാസങള്‍‍ ചുമലിലേറ്റി ഞാന്‍ !

പിറക്കും ക‍ര്‍മ്മകാണ്ഡത്തിന്നുറുതിക്കായ്
ഉയിരുകള്‍‍ ഇയ്യാം പാറ്റകള്‍‍ പൊലെ

എന്‍ ഗര്‍ഭ ഗൃ‍ഹത്തില്‍ കിടന്നു നീ
ഓതിയതോരോ വചനങളും

ഖേദമില്ലാതൊട്ടും, എന്തെളുപ്പം മറന്നു നീ
മരണമില്ലാത്ത സ്വപ്നങ്ങളെ തേടി

തിറയാടും ദേവി തന്‍ നടയില്‍ ‍
നിറയും വ്യഥയോടപേക്ഷിച്ചു ഞാന്‍

ജനനങളാല്‍‍ ചൈതന്യമറ്റൊരെന്‍‍ ഗര്‍ഭപാത്രം
കരുണയോടകറ്റ്ണേ എന്നില്‍ നിന്നീ പാന‍ പാത്രം

5 comments:

ഉപാസന || Upasana said...

നല്ല ടാലന്റ് ഉണ്ടല്ലോ
ഇനിയുമെഴുതുക ഒരുപാട്
:)
ഉപാസന

ശെഫി said...

നന്നായിരിക്കുന്നു

ഫസല്‍ ബിനാലി.. said...

best

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നുട്ടൊ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഭൂമി ദേവിയുടെ വിലാപം ഒരു മാറ്റൊലിയായി വരികളില്‍ മുഴങ്ങുന്നു..
കൊള്ളാം.