Wednesday, January 2, 2008

വിട

പിറകില്‍ നിന്നെന്തിനെന്നേ വിളീച്ചു നീ
ഒരുങി പുറപ്പെടും ഞാന്‍ ഈ‍ ദീര്‍ഘയാത്രയില്‍
കരയുമാകാശം പിളര്‍ക്കെ നിന്‍ രോദനം
ഇന്നിതെന്തെ എന്‍ മന‍സ്സിന്നന്ന്യമായ്

കാലദേശത്തിനപ്പുറം ഏകരാമേവരും
വ്യഥകളെല്മാം വ്രിഥാ മായതന്‍ ലീലകള്‍

ജനന മരണങള്‍ നിശ്ചിതം നിശ്ചയം
നിത്യകര്‍മ്മങളീ ചക്രവ്യുഹത്തിന്നാധാരം

മറവിതന്‍‍ മേഘപടലങളിലൊളിചു ഞാന്‍
ഇന്നു പുതിയ തോണിയില്‍ ഇരുക്കുന്നലക്ഷ്യമായ്

8 comments:

ക്രിസ്‌വിന്‍ said...

അര്‍ഥപൂര്‍ണ്ണാമായ വരികള്‍

Anonymous said...

മരണമേ... എനിക്കിനി മരിക്ക വയ്യാ....
എനിക്കിനി വിടചൊല്ല വയ്യാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

Gopan | ഗോപന്‍ said...

നന്നായിരിക്കുന്നു..

ശ്രീ said...

നല്ല വരികള്‍!
:)

ഏ.ആര്‍. നജീം said...

നല്ല കവിത..!
അഭിനന്ദനങ്ങള്‍...

ഏറനാടന്‍ said...

തീഷ്‌ണമീ വരികള്‍

Unknown said...

നന്നായിട്ടുണ്ട് ,വളെര ഹ്ര്ദ്യമുള്ള വരികള് !!