അറിയാതെങ്ങിനോ അടര്‍ന്നുപൊയ്
എന്നില്‍ നിന്നാ ക്രൂരമാം വാക്കുകള്‍
ഒരു നിമിഷമെന്‍ മനം ഉലഞ്ഞുവൊ
ക്രൊധത്തിന്‍ ജഠരാഗ്നിയില്‍
പറഞ്ഞുപൊയ് പറയാനരുതാത്തതെല്ലാം
തിരിച്ചെടുക്കാന്‍ ആവതില്ലല്ലൊ
എന്‍ ആവനാഴിയിലേക്കിനിയാ കൂരമ്പുകള്‍
ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങളാല്‍
ശിഥിലമായ് വര്ഷങ്ങളാല് തളിരിട്ട സൌഹ്രുദം
ശപിക്കുന്നു ഞാനാ നിമിഷത്തെ ഇപ്പൊഴും
എന്നഹന്തതന് വിക്രാള രൂപങ്ങളെ
മുരടിച്ചൊരെന് മനം ഇന്നും ശിലാരൂപമായ്
കാത്തിരിക്കുന്നു ശാപമൊക്ഷത്തിന് പാദ സ്പര്‍ശനം
ലെജെന്റ്റ്
ക്രോധാല്‍ ഭവതി സമ്മോഹാ
സമ്മോഹാല്‍ സ്മ്രുതി ഭ്രംശ
സ്മ്രുതി ഭ്രംശാല്‍ ബുദ്ധിനാശ
ബുദ്ധിനാശാല്‍ പ്രണശ്യതി ( -ഗീത- സാംഖ്യ യോഗം)
Wednesday, July 1, 2009
സമസ്താപരാധം
Posted by ജ്വാല at 2:35 PM
Subscribe to:
Post Comments (Atom)
4 comments:
എറിഞ്ഞ കല്ലും തോടുത്ത വാക്കും..തിരിച്ചെടുക്കാന്‍ കഴിയില്ലല്ലൊ........
ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.
പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ല.എന്നാലും കുറ്റബോധം എല്ലാത്തിനും മാപ്പു തരും.നല്ല വരികൾ
കഴിഞ്ഞു പോയതിനെ കുറിച്ചോര്‍ത്തിട്ട് എന്ത് കാര്യം...
Post a Comment