Tuesday, March 11, 2008

ഒന്നും തീരുമാനിച്ചില്യ

ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വന്നപ്പൊ മുത്തശ്ശി ചോദിച്ചു, "എപ്പോഴാ തിരിച്ചു പൊകണെ?"

ഞാന്‍ അലസ്യമായി പറഞ്ഞു, "തീരുമാനിച്ചില്യ".

കതിരിട്ടു നിന്ന നെല്‍ വയലുകള്‍ക്കരുകിലൂടെ നടക്കുമ്പോള്‍ എതിരെ വന്നോരാള്‍ ചോദിചു,'" എപ്പൊ വന്നു?"

'ഇന്നു രാവിലെ"

"എത്ര ദിവസം ഉണ്ടാവും? "

"തീരുമാനിച്ചില്യ"

റോഡില്‍ കുറുക്കെ നടന്നപ്പോള്‍ എതിരെ വന്ന കാര് നിര്‍ത്തി ഒരാള്‍ ക്രൊധത്തോടെ ചോദിച്ചു," എന്താ ഉദ്ദെശം? കാറിന്നടീല്‍ കിടന്നു ചാവണോ"

ഞാന്‍‍ ‍ ചിരിച്ചു കൊണ്ടു പറഞ്ഞു, ' തീരുമാനിച്ചില്യ"

വീട്ടിലേക്ക്യുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ എതിരെ സൈക്കിളില്‍ വന്ന ആള്‍ ഒരു സൈഡിലേക്ക്യു മാറി.ഞാനും അതേ സൈഡിലേക്കന്നെ മാറി. അപ്പോള്‍ അയാള്‍ മറ്റെ സൈഡിലേക്ക്യു മാറി. അപ്പോള്‍ ഞാനും അങൊട്ടു മാറി. അയാള്‍ സൈക്കിളില്‍ നിന്നു ഇറങ്ങി നിന്നു ചോദിച്ചു

" എന്താ പ്രശ്നം‍?"

'ഒന്നൂല്യ' എങ്ങോട്ടു തിരിയണന്നു തീരുമാനിച്ചില്യ, അത്രേള്ളു"


രാത്രി മുത്തശ്ശീടെ അടുത്തിരുന്നു പറഞ്ഞു

"ഞാന്‍ നാളെ പോണൂ"

"ഇനി എപ്പൊഴാ?"


"ഒന്നും തീരുമാനിച്ചില്യ"

8 comments:

കാഴ്‌ചക്കാരന്‍ said...

നല്ല തീരുമാനങ്ങള്‍

(നല്ല വരികള്‍)

കുഞ്ഞന്‍ said...

അതു ശരി അപ്പോള്‍ ഒന്നും തീരുമാനിച്ചില്ലാല്ലേ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്താപ്പോ കമന്റാ? തീരുമാനിച്ചില്ല്യാ

കാവലാന്‍ said...

ഒന്നും തീരുമാനിക്കില്യാന്നു തീരുമാനിച്ചു...ല്ലേ..
അതും തീരുമാനിച്ചില്യേ....!

ശ്രീനാഥ്‌ | അഹം said...

എന്തെങ്കിലും ഒക്കെ തീരുമാനിക്കൂ ന്നേയ്‌...

മേഘമല്‍ഹാര്‍(സുധീര്‍) said...

ഞാനന്തായാലും കമന്റെഴുതാന്‍ തിരുമാനിച്ചു.മുത്തശ്ശി പോയെന്നാണല്ലോ എന്നോടുള്ള കമന്റിലെഴുതിയത്‌. ഇത്‌ അതിനു മുന്‍പുണ്ടായ സംഭവമാണെന്നു ഞാന്‍ തിരുമാനിച്ചോളാം.അല്ലേ..

Unknown said...

valare nanayittundu.

Unknown said...
This comment has been removed by the author.