Wednesday, October 24, 2007

വിധിയുടെ പ്രേതങള്‍

നീ വരാറുണ്ടായിരുന്ന വഴികള്‍ ഇന്നു മാഞ്ഞു തുടങീരിക്ക്യുണു...കൂടെ എന്റെ കണ്ണുകളിലെ പ്രകാശവും..............എന്നും മുടങാതെ വരുന്ന അസ്തമനങളെ കണ്ടു ഞാന്‍ ഇരിക്ക്യാണു ഈ പടിഞ്ഞാറെ കോലായി ല്‍ എല്ലാം അവസാനിക്കുന്നതിനും ഒരു നിറമുണ്ടത്രെ.... ചുവപ്പും നീലയും ..ജീവിതത്തിന്റെ ലിറ്റ്മസ് ടെസ്റ്റുകള്‍......

എല്ല ചലനങളും നീ എനിക്കു വേണ്ടി സ്രുഷ്ടിച്ചതാണെന്നല്ലെ പറഞ്ഞത് .... എന്നിട്ടെന്തേ ഇന്നു ഞാന്‍ സപ്ത സ്വരങള്‍ കേള്ക്കാറില്ല്യ!!!!!

നീ നടന്നു പൊയ കാല്പ്പാടുകളില്‍ ഞാന്‍ അടി വെചു നോക്കി..മിഠിപ്പുണ്ടായിരുന്നു..അതിനെന്തോ പറയാനുള്ള പോലെ..ചിലപ്പൊ നിന്റെ ക്രൂരമായ വാക്കുകള് തന്നെയാവും
"എന്നെ നീ കാത്തിരിക്കണ്ട..നിന്നക്കു നല്ലതു വരട്ടെ"

എന്റെ നന്മയും കാത്തു ഞാന്‍ ഇതാ ഇരിക്ക്യാ ഇവിടെ ട്ടൊ ....എന്നെങ്കിലും നീ വരുമെന്നു എനിക്കറിയാം ഉപഗുപ്തനെ പൊലെ.................അന്നു തിരിച്ചു വരാത്ത ഒരു മയക്കത്തിലേക്കു ഞാന്‍ അവസാനായി ഊര്ന്നിറങുമ്പോള്‍ നിന്റെ മങിയ മുഖം ഞാന്‍ കാണും. ..........
എന്റെ തീരാ ദു:ഖങളും അത്യാഗ്രഹങളും, മോഹബന്ധങളും ,തുടച്ചു മാറ്റാന്‍ ..നിന്റെ ഉള്ളം കയ്യിലെ അഭയ മുദ്ര കണ്ടു എനിക്കു കണ്ണടക്കണം.

നീ ഉരുവിട്ടു തന്ന മന്ത്രങള് ഞാന് കാണാപാഠം പഠിച്ചു...എന്നും സന്ധ്യക്ക്യു അതന്നെ ജപിചു .അതോണ്ടു ഇന്നെനിക്കു എന്റെ മനസ്സിനെ തന്നെ ചതിക്കാന് സാധിക്ക്യുണു.അവിടെ ഉണരുന്ന ചേതനകളെ ഇന്നെനിക്കു നിഷ്ഠൂരം കൊന്നൊടുക്കാം.


മനസ്സിന്റെ അന്തര്‍ഭാഗത്തെവിടേയൊ ഒരു നിസ്ചലത്വം ഉണ്ടന്നല്ലെ നീ പറഞ്ഞതു.....
ഞാന്‍ അതു തിരഞ്ഞപ്പോഴൊക്കെ കേട്ടതു ശൂന്യതയുടെ സീല്കാരമാണു. അതിനുമപ്പുറത്തു എത്തിചേരാനാവാതെ ഞാന് എവിടേയോ ഏതോ വഴിയില് തങി നില്ക്കുണു.


കാലൊച്ചകള്‍ കെള്‍ക്കാ‍തെ കാലം നിന്നെയും എന്നെയും എടുത്തു വളരത്തിയപ്പൊള്‍ എന്തേ എന്നൊടു മാത്രം ഇങനെ പക്ഷഭേദം കാണിക്കാന്‍? കാലത്തിനപ്പുറം കാണാന്‍ കൊതിച്ച എന്റെ മന്സ്സിന്റെ വ്യഗ്രതയെ ഇഷട്പ്പെട്ടില്ല്യാരുന്നൊ?

നീ ............നിന്നെ മാത്രം കാലം സ്നേഹിച്ചു...............എല്ലാം പഠിപ്പിച്ചു..എതു കാലാവസ്ഠയും സ്രുഷ്ഠിക്ക്യുന്ന പ്രകൊപനങളെ നേരിടാന്‍ നിനക്കു ആത്മ ശക്തി പകര്ന്നു ....എനിക്ക്യു ....എന്റെ ആത്മഗതം മാത്രം.........


എന്തിനോ വേണ്ടി പരക്കം പായുന്ന പുഴയെപ്പറ്റി അന്നു ഞാന്‍ പറഞ്ഞു.. എന്തിനിത്ര ധ്രിതി.. എന്നയാലും എത്തിച്ചേരെണ്ടതു കടലിലല്ലെ..ശാന്തമായി പതുക്കെ ഒഴുകിക്കുടെ!!! നമ്മള്‍ ഈ കടവിലിരുന്നു അന്നു പറഞ്ഞതോര്‍ക്കുണുണ്ടൊ... നീ..

അന്നു നീ പറഞ്ഞു "ചലനം മാറ്റങളുടെ പ്രതീകമാണത്രെ...മാറ്റ്ങള്‍ പ്രക്രിതിയുടെ അനാദി സ്വഭാവവും ........അതിന്റെ ഗതിയില്‍ പലതും മാറി വരുന്നു..നിരന്തരമായ ചലനം.."

നീ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല്യ.....ഞാന്‍ കൊതിച്ചതു കോല്ക്ക്ത്തയിലെ ബൊട്ടാനിക്കല്‍ ഗാര്ഡനിലെ വലിയ ബനിയന്‍ ട്രീ പോലെ എന്നും കാലത്തെ അതിജീവിചു..യുഗാന്തരങല്ക്കു സാക്ഷിയായി..ത്തീരാനായിരുന്നു.....

എന്റെ ഭാവനകളെ നീ അന്നു പുച്ചിചു പറഞ്ഞു 'വെറും ബാലിശം"

പക്ഷെ ഇന്നു നിനക്കതിന്റെ അര്ഥം മനസ്സിലായിക്കാണും..........
ഞാന്‍ എന്നത്തേം പോലെ ഇന്നും ഒരു ചലനങള്‍ക്കും മായ്ക്കാനാവാതെ ഓര്മ്മകളെ പൂര്‍ണ്ണമായും ആശ്ലെഷിചു നില്ക്കുണു..കാലത്തിന്റെ വിക്രിതിയില്‍ അസ്വസ്ഥയാവാതെ അനേകം മന്ത്രങള്‍ ഉരുക്കഴിക്കാതെ ജീവിക്ക്യുണു...

ഇന്നെനിക്കു ഭാവങളില്ല്യ..ചലനങളില്ല്യ..എന്റെ പ്രഞയില്‍ ഒരു കാര്യം മാത്രം..
വസ്തുതകളും വാസനകളും ഒരുമിക്കാത്ത ഈ ലോകത്തില്‍ നിഴലുകളായി മനസ്സില് പതിയുന്ന മോഹങള്‍ ഇന്നെനിക്കില്ല്യ .......കാരണം ....അതിന്റെ ഉറവിടം വരെ ഞാന്‍ ഒരു തീര്ഥയാത്ര നടത്തി.............അവിടെ ആരൊ എഴുതി വെച്ച്രിരിക്ക്യുണു ഒരു ശുദ്ദ യാധാര്ഥ്യം.....................

."ഒരു പൂവിന്റെ നിറം അതിന്റേതു മാത്രമാണു. മറ്റാരുറ്റടെതുമല്ല .."

........................................................................................................................................................................................................................................@@@@@@

വാതില്ക്കലെ കമ്പിയഴികളില്‍ തട്ടി ആരോ വിളിച്ചു. വാര്‍ഡന്‍ ആയിരുന്നു. തല ഉയര്ത്തി ഞാന്‍ പറഞ്ഞു
"സര ..കുറച്ചൂടി എഴുതാന്‍ സമ്മതിക്കണം" വെളുത്ത കുപ്പായമിട്ട സര് പറഞ്ഞു
" ഊണിനു സമയായി കുട്ടീ .... ഉത്തരക്കടലാസ്സു തിരിച്ചു തന്നോളു.. ഇന്നിത്ര എഴുതീതു മതി.."

എഴുതിയ കടലാസുകള്‍ വിര്‍ത്തിയായി മടക്കി കയ്യില് വെചു കൊടുത്തപ്പൊള്‍ വാര്‍ഡന്‍‍ ചോദിച്ചു ........."ഇന്നെന്തായിരുന്നു പരീക്ഷ?”

ഞാന്‍ പറഞ്ഞു .........."മീമാംസ"

വെളുത്ത കുപ്പായമിട്ട ആളുകളുടെ തിരക്കിനിടയില്‍ ഒരു പിടി ചോറിനായി ഞാനും എന്റെ പിഞ്ഞാണത്തില്‍ കൊട്ടി ക്കൊണ്ടു ഒരു നീണ്ട നിരയുടെ പിന്നില്‍ ചേര്ന്നു നിന്നു.

2 comments:

Promod P P said...

നന്നായി എഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങള്‍..ഇനിയും എഴുതു

simy nazareth said...

നന്നായിരിക്കുന്നു!