ഏഴുതാനിരുന്നപ്പോളാണു ഓര്‍ത്തത് മനസ്സു വെളുത്ത കടലാസ്സു പോലെ ശൂന്യമായിരിക്ക്യുണു......ഏഴുതാതെ പോയ വരികള്‍...
എഴുത്തുകളുടെ ഒരു ജാഥ തന്നെ ഞാന്‍ അങ്ങോട്ടു അയച്ചിരുന്നു ......അതെ.. അവന്‍ എന്തിനെനിക്കെഴുതണം.....അക്ഷര മാലകള്‍ ഞാന്‍ അവനെ പഠിപ്പിച്ചുവെങ്കിലും അവന്‍റെ അഡ്രസ്സ് പുസ്തകത്തില്‍ എന്‍റെ പേരില്ലായിരുന്നിരിക്കാം. രാമായണത്തിലെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു ..ദശരഥന്‍റെ പുത്ര ദു:ഖം.. അതാണത്രെ ഏറ്റവും വലിയ ദു:ഖം.
അഛ്നു തീരെ സുഖമില്ലാന്നു ഞാന്‍ അവനെഴുതീരുന്നു ..എന്നിട്ടും...ലീവ് കിട്ടില്ലെന്നെങ്കിലും ഒന്നു അറിയിച്ചൂടെ ആവൊ?
................
ഊമ്മറത്തെ വാതിലില്‍ ആരോ മുട്ടിയ പോലെ.. പാതി മയക്കത്തിലയിരുന്ന അദ്ദേഹം ചൊദിച്ചു...'അവന്‍ വന്നോ?'
ഈശ്വരാ.. അവനായിരിക്കണേ എന്നു പ്രാര്‍തിച്ചു കൊണ്ടു വാതില്‍ തുറന്നു....
കോരിചൊരിയുന്ന മഴത്തുള്ളികള്‍ക്കിടയില്‍ കുട ചൂടിയ ഒരു പാടു മുഖങ്ങള്‍....സ്ഥലത്തെ ജില്ലാ കലക്ടര്‍ മുന്‍ നിരയില്‍.. കൂടെ തഹസില്‍ദാരും എം എല്‍ എ യും മുന്‍ എം പി സീതറാമും ..പിന്നീല്‍ ഒരു കൂട്ടം ആളുകളും...
അതിനും പിന്നില്‍ ഒരു വെളുത്ത ആംബുലന്‍സ് ..അതിന്റെ നീല നിറത്തില്‍ കറങ്ങുന്ന വെളിച്ചം.
എന്താ.. എല്ലാരും കൂടി!?........അദ്ദെഹത്തിന്റെ അസുഖം എങ്ങനെ ഉണ്ടെന്നു അറിയാനാവൂം ..അതിനെന്തിനാ ആംബുലന്‍സ്..ഒന്നും മനസ്സിലാകാതെ മിഴിചു നിന്നപ്പോള്‍ തഹസില്‍ദാര്‍ കോലായിലേക്ക്യു കയറി പറഞ്ഞു..
" വിധി ഈശ്വരന്‍ നിശ്ച്യ്ക്കണതല്ലെ.. എല്ലം സഹിക്കാന്‍ ശക്തി ഉണ്ടാവട്ടെ." ..കയ്യിലിരുന്ന കടലാസ്സു നീട്ടി.
കണ്ണട എടുത്തില്ലായിരുന്നു....വായിച്ചോളാന്‍ പറഞ്ഞു.
കലക്റ്ററുടെ മുഖത്തോന്നു നോക്കിയ ശേഷം തഹസില്‍ദാര്‍ വായിചു കേള്‍പ്പിച്ചു.
അഡ്ജ്ജൂട്ടന്‍റ് ജെനെറലിന്‍റെതാണു കത്ത്. ....ഫ്രം ഫിഫ്രറ്റി സിക്സ് എ. പി.ഒ
മാധവന്‍ കുട്ടി ...അവന്‍ കാശ്മീരിലെ ഏതൊ മലയോരങ്ങളില്‍
തീവ്ര പരാക്രമത്തിനിടയില്‍ വെടിയേറ്റു മരിച്ചു.... ..
ആബുലല്‍ന്‍സില്‍ അവനും അവന്‍റെ സ്വപ്നന്‍ങ്ങളും.. ഒരിക്കലും ഉണരാത്ത വിധം ഉറങ്ങി കിടന്നു.
ജില്ലാ കലക്ടര്‍ ഒരു നീണ്ട കവര് നീട്ടി പറഞ്ഞു.
" അടുത്ത ജനവരി ഇരുപത്താറിന്നു പ്രസിഡന്‍റ് ഓഫ് ഇന്ത്യ ക്ഷണിച്ചിരിക്ക്യുന്നു .. ദെല്‍ഹിയിലേക്ക്യു .....മകന്‍റെ മരണാനന്തര ബഹുമതി വാങ്ങാന്‍ .....
ഏററു വാങ്ങിയ അവന്‍റെ ബാഗില്‍ എന്‍റെ കത്തു കളുടെ ജാഥകള്‍ സമ്മേളിചിരുന്നു ..എല്ലാ കത്തുകളിലും.. കറുത്ത മഷിയില്‍ ഫിഫ്റ്റി സിക്സ് എ. പി. ഒ . പതിഞ്ഞു കിടന്നു ...
പകുതി എഴുതി നിര്‍ത്തിയ ഒരു കത്തില്‍ അവന്‍റെ മറുപടി....."അടുത്ത ജനവരി ഇരുപത്താറിന്നു അമ്മയും അഛനും എന്‍റെ കൂടെ പരേഡു കാണാന്‍ ദെല്‍ഹിയില്‍ വരണം."
..............
Wednesday, September 16, 2009
പുത്ര ദു:ഖം
Posted by ജ്വാല at 5:29 PM 3 comments
Thursday, July 16, 2009
പുനര്ജന്മം....കര്മ്മം...... ഈശ്വര നിശ്ചയം....!!!? നിങ്ങളുടെ അഭിപ്രായം?
ഞാന്‍ ഇന്നലെ ഒരു പുസ്തകം വായിക്ക്യണ്ടായി.." ബോണ് എഗൈന്‍" .
എഴുതിയത് Dr.Walter Semikew, MD. ഒരു റീസര്ച് വര്ക് .
മുഖവുരയില്‍ ഇങ്ങനെ എഴുതീരിക്ക്യുണു.
" Evidence of reincarnation will bring the realization that
we are responsible for our actions and that in a subsequent
lifetime, we will be subject to the same actions that we create
in this lifetime. If we scorn someone in this lifetime, we will
be the object of scorn in another. If we kill someone, in another
lifetime, we will have to experience the suffering that our
action caused. If we express tolerance and compassion, these
things will come back to us too. With this understanding,
every action that has the potential to harm others, will be
more carefully weighed.
Relationships between family members, friends, and
even foes, will be enhanced, as people realize that we return
to life in groups, that we return to Earth with those I have
known before. Those with whom we have conflicts in one
lifetime we will meet again in another. Our bitterest enemy
may comeback to us as a family member or coworker, so that
we may have another opportunity to truly know the other
person and have q chance for resolution of conflicts to occur.
As such, a greater effort will be made to understand one
another in our present incarnations. We will learn to have
tolerance for those with opposing views and differing values
in life. Loving relationships will be recognized as a more
precious commodity than money or gold.
ഇന്ത്യയിലെ ചില പസിദ്ധരായ ചിലരുടെ പുനര്ജന്മങ്ങള്‍, അതില്‍ കൊടുത്തിടുണ്ട്. ഉദാഹരണമായി
ഷാരുഖ് ഖാന്‍ - സദൊന ബൊസ്
ഇന്ദിരാ ഗാന്ധി - നാന സാഹിബ്
നെഹ്രു - ബെനസിര് ഭുട്ടൊ / ബഹാദുര് ഷാ -൨
അമിതാഭ് ബച്ചന്‍- എഡ്വിന്‍ ബൂത്ത്
അബ്ധുള് കലാം - ടിപ്പു സുല്ത്താന്‍
വിക്രം സരാഭായ്- ഹയ്ദെര് ആലി
അങ്ങനെ ഒരു നീണ്ട ലിസ്റ്റ്
Try reading http://www.johnadams.net
പുന്ര്ജന്മ്ത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്ക്യുന്നു.
Posted by ജ്വാല at 5:35 PM 1 comments
Wednesday, July 1, 2009
സമസ്താപരാധം
അറിയാതെങ്ങിനോ അടര്‍ന്നുപൊയ്
എന്നില്‍ നിന്നാ ക്രൂരമാം വാക്കുകള്‍
ഒരു നിമിഷമെന്‍ മനം ഉലഞ്ഞുവൊ
ക്രൊധത്തിന്‍ ജഠരാഗ്നിയില്‍
പറഞ്ഞുപൊയ് പറയാനരുതാത്തതെല്ലാം
തിരിച്ചെടുക്കാന്‍ ആവതില്ലല്ലൊ
എന്‍ ആവനാഴിയിലേക്കിനിയാ കൂരമ്പുകള്‍
ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങളാല്‍
ശിഥിലമായ് വര്‌ഷങ്ങളാല്‍ തളിരിട്ട സൌഹ്രുദം
ശപിക്കുന്നു ഞാനാ നിമിഷത്തെ ഇപ്പൊഴും
എന്നഹന്തതന്‍ വിക്രാള രൂപങ്ങളെ
മുരടിച്ചൊരെന്‍ മനം ഇന്നും ശിലാരൂപമായ്
കാത്തിരിക്കുന്നു ശാപമൊക്ഷത്തിന്‍ പാദ സ്പര്‌ശനം
ലെജെന്‍റ്റ്
ക്രോധാല്‍ ഭവതി സമ്മോഹാ
സമ്മോഹാല്‍ സ്മ്രുതി ഭ്രംശ
സ്മ്രുതി ഭ്രംശാല്‍ ബുദ്ധിനാശ
ബുദ്ധിനാശാല്‍ പ്രണശ്യതി ( -ഗീത- സാംഖ്യ യോഗം)
Posted by ജ്വാല at 2:35 PM 4 comments
Monday, May 19, 2008
കാത്തിരുന്നു കാണാം
ഒരു ചങ്ങാതി ഈയ്യിടെ പറഞ്ഞു.
ഞാന്‍ കല്യാണം കഴിക്കാന്‍ പൊകാ. എത്ര കാലാച്ചിട്ടാ ഇങനെ കാത്തിരിക്ക്യാ?
ഞാന്‍ ചോദിച്ചു, ആരെ കാത്തിരിക്ക്യാരുന്നു?
പ്രത്യേകിച്ചു അങനെ ആരേം ഇല്ല... പക്ഷെ വിധി........എന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടാകില്ലെ?
ഓ വിധി..
എന്നിട്ടെന്താ അവസാന വിധി..
.........അവിവാഹിതര്‍ക്കു മാത്രമേ തങ്ങളുടെ എതിര്‍ കക്ഷിയെ പറ്റി ശെരിക്ക്യും അറിയുള്ളു !
അല്ലെങ്കില്‍ അവര്‍ എന്നേ വിവാഹിതരായേനെ.........
വിധി വൈപരീത്യം ...ഇത്രെം പറഞ്ഞു ചങാതി പോയി...
Posted by ജ്വാല at 9:59 AM 4 comments
Tuesday, March 11, 2008
ഒന്നും തീരുമാനിച്ചില്യ
ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വന്നപ്പൊ മുത്തശ്ശി ചോദിച്ചു, "എപ്പോഴാ തിരിച്ചു പൊകണെ?"
ഞാന്‍ അലസ്യമായി പറഞ്ഞു, "തീരുമാനിച്ചില്യ".
കതിരിട്ടു നിന്ന നെല്‍ വയലുകള്‍ക്കരുകിലൂടെ നടക്കുമ്പോള്‍ എതിരെ വന്നോരാള്‍ ചോദിചു,'" എപ്പൊ വന്നു?"
'ഇന്നു രാവിലെ"
"എത്ര ദിവസം ഉണ്ടാവും? "
"തീരുമാനിച്ചില്യ"
റോഡില്‍ കുറുക്കെ നടന്നപ്പോള്‍ എതിരെ വന്ന കാര് നിര്‍ത്തി ഒരാള്‍ ക്രൊധത്തോടെ ചോദിച്ചു," എന്താ ഉദ്ദെശം? കാറിന്നടീല്‍ കിടന്നു ചാവണോ"
ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, ' തീരുമാനിച്ചില്യ"
വീട്ടിലേക്ക്യുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ എതിരെ സൈക്കിളില്‍ വന്ന ആള്‍ ഒരു സൈഡിലേക്ക്യു മാറി.ഞാനും അതേ സൈഡിലേക്കന്നെ മാറി. അപ്പോള്‍ അയാള്‍ മറ്റെ സൈഡിലേക്ക്യു മാറി. അപ്പോള്‍ ഞാനും അങൊട്ടു മാറി. അയാള്‍ സൈക്കിളില്‍ നിന്നു ഇറങ്ങി നിന്നു ചോദിച്ചു
" എന്താ പ്രശ്നം?"
'ഒന്നൂല്യ' എങ്ങോട്ടു തിരിയണന്നു തീരുമാനിച്ചില്യ, അത്രേള്ളു"
രാത്രി മുത്തശ്ശീടെ അടുത്തിരുന്നു പറഞ്ഞു
"ഞാന്‍ നാളെ പോണൂ"
"ഇനി എപ്പൊഴാ?"
"ഒന്നും തീരുമാനിച്ചില്യ"
Posted by ജ്വാല at 5:49 PM 8 comments
Wednesday, February 27, 2008
ഞാനൊരു വെറും കഴുത
വിചാരിക്കാന്‍ തുടങീട്ടു കുറേ കാലായി
വിചാരങള്‍, എന്തിനൊക്കെയൊ പറ്റി എപ്പോഴും ഓരോ വിചാരങള്‍
അനാവശ്യായി അതു വന്നൊണ്ടെ ഇരിക്ക്യും
ഒരു ദിവസം ആശുപത്രീല്‍ പൊയിട്ടു ചോദിച്ചു , എന്താ ഇതിനൊരു പ്രതിവിധി
വൈദ്യന്‍ പറഞ്ഞു. ' രാമച്ചം തൈലം തേച്ചങടു കുളിച്ചോളു ദിവസൊം. ചുടോണ്ടാവും.
ഞാന്‍ പറഞ്ഞു, 'അതൊക്കെ നോക്കീതാ വൈദ്യരെ, വേറെ എന്തെങ്കിലുംണ്ടോ ഒരു ഉപായം?
വൈദ്യരു ഒരു കുറിപ്പെഴുതി ഇങ്ലിഷു മരുന്നു ഡോക്‍റ്റ്ര് ടെ അടുത്തു വിട്ടു
ഡോക്ടര്‍ പറഞ്ഞു ' ഇതിനു മരുന്നില്ല് കുട്ട്യെ
വല്ല സന്ന്യാസിമരൊടും ചൊദിച്ചോളു'
അങനെ ഇവിദെ എത്തി
ഗുരു നെ കണ്ടു.
ഗുരുദക്ഷിണ കൊടുത്തു.
കാര്യം പറഞ്ഞു........ വിചാരങലള്‍ അടങണില്ല . അതെങനെ? ഒന്നിന്റെ പിറകെ ഒന്നായി വരല്ലെ തിരമാലകള്‍ പൊലെ!
ഞന്‍ പറഞ്ഞു , 'ഗീതയും , ബൈബിളും ഖുരആആനും എല്ലം വായിചിട്ടും വിചാരങള്‍ എങനെ ഇല്ലാതാകും എന്നെവിടേം പറയിണില്ല'
ഗുരു കുറച്ചു നേരം ആലൊചിച്ചു പറഞ്ഞു ' തെക്കേ തൊടീലു നില്‍ക്കണ കഴുതയെ കെട്ടഴികു കൊണ്ടരാന്‍ പരഞ്ഞു. അതിനെം കൊണ്ടു വന്നപ്പൊള്‍ പറഞ്ഞു
' ഈ കഴുത പോകണ സ്ഥലത്തൊക്കെ അതിനെ കെട്ടീരിക്കണ കയറും പിടിചു പിന്നാലെ നടന്നോളു.
അതിനെ ചീത്തപറയാനും,ഉപദ്രവിക്കനും പാടില്ല. ഈ കഴുത എന്താ ചെയ്യയ്യ്ണേ ന്നു മാത്രം ശ്രെദ്ധിച്ചാല്‍ മതി'.
ഓ ശരീ ..എന്നു ഞാനും.
കഴുതടെ പിന്നലെ ഞാന്‍ ഒരു ദിവസം മുഴുവനും നടന്നു. കഴുത കുറേ സ്ഥലത്തൊക്കെ നിന്നു . പിന്നെ നടന്നു. കഴുത എന്തിനോ വെരുതെ കരഞ്ഞു. എടക്കൊക്കെ ചിരിച്ചു. ഗുരു പറഞ്ഞ പോലെ ഞാന്‍ ഒന്നും മിണ്ടാതെ അതിനെ മാത്രം നൊക്കി അതിന്‍റ്റെ പിന്നിലന്നെ നടന്നു. രാത്രീലു കഴുത തിരിചു ഗുരുവിന്റെ വീട്ടുമുറ്റ്ത്തു വന്നു നിന്നു .
ഗുരു ചൊദിചു - 'എങനെണ്ട് കഴുതടെ കൂടെയുള്ള ജീവിതം?'
ഞാന്‍ ഗുരുവിനെ നമിചു പറഞ്ഞു 'എനിക്കെല്ലാം മനസ്സിലായി ഇപ്പൊള്‍. ഗുരു പറഞ്ഞതനുസരിച്ചു ഞാന്‍ കഴുത ചെയ്യണതു മാത്രം നൊക്കി. എനിക്കതോണ്ട് വേറെ വിചാരങളൊന്നും ഉണ്ടായിരുന്നില്ല.
ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു 'തന്‍റെ മനസ്സന്നെ ഈ കഴുത. അതിനെ ശല്യം ചെയ്യാതെ വെറുതെ വിടൂ അതെന്താ ചെയ്യണേ ന്നു നിരീക്ഷിച്ചാല്‍ മാത്രം മതി. മനസ്സെന്ന കഴുത അങനെ വരുതിയിലാവും.
എനീക്കു സന്തോഷായി. സാഷ്ഠാങം ഗ്രുരുവിനെ പ്രണമിചു ഞന്‍ യാത്രയായി.
എന്റെ സ്വന്തം കഴുതയുടെ കൂടെ..
Posted by ജ്വാല at 6:13 PM 12 comments
Wednesday, January 2, 2008
വിട
പിറകില്‍ നിന്നെന്തിനെന്നേ വിളീച്ചു നീ
ഒരുങി പുറപ്പെടും ഞാന്‍ ഈ ദീര്‍ഘയാത്രയില്‍
കരയുമാകാശം പിളര്‍ക്കെ നിന്‍ രോദനം
ഇന്നിതെന്തെ എന്‍ മനസ്സിന്നന്ന്യമായ്
കാലദേശത്തിനപ്പുറം ഏകരാമേവരും
വ്യഥകളെല്മാം വ്രിഥാ മായതന്‍ ലീലകള്‍
ജനന മരണങള്‍ നിശ്ചിതം നിശ്ചയം
നിത്യകര്‍മ്മങളീ ചക്രവ്യുഹത്തിന്നാധാരം
മറവിതന്‍ മേഘപടലങളിലൊളിചു ഞാന്‍
ഇന്നു പുതിയ തോണിയില്‍ ഇരുക്കുന്നലക്ഷ്യമായ്
Posted by ജ്വാല at 4:12 PM 8 comments