Monday, May 19, 2008

കാത്തിരുന്നു കാണാം

ഒരു ചങ്ങാതി ഈയ്യിടെ പറഞ്ഞു.
ഞാന്‍ കല്യാണം കഴിക്കാന്‍‍ പൊകാ. എത്ര കാലാച്ചിട്ടാ ഇങനെ കാത്തിരിക്ക്യാ?

ഞാന്‍ ചോദിച്ചു, ആരെ കാത്തിരിക്ക്യാരുന്നു?

പ്രത്യേകിച്ചു അങനെ ആരേം ഇല്ല... പക്ഷെ വിധി........എന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടാകില്ലെ?

ഓ വിധി..

എന്നിട്ടെന്താ അവസാന വിധി..


.........അവിവാഹിതര്‍ക്കു മാത്രമേ തങ്ങളുടെ എതിര്‍ കക്ഷിയെ പറ്റി ശെരിക്ക്യും അറിയുള്ളു !

അല്ലെങ്കില്‍ അവര്‍ എന്നേ വിവാഹിതരായേനെ.........


വിധി വൈപരീത്യം ...ഇത്രെം പറഞ്ഞു ചങാതി പോയി...

Tuesday, March 11, 2008

ഒന്നും തീരുമാനിച്ചില്യ

ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വന്നപ്പൊ മുത്തശ്ശി ചോദിച്ചു, "എപ്പോഴാ തിരിച്ചു പൊകണെ?"

ഞാന്‍ അലസ്യമായി പറഞ്ഞു, "തീരുമാനിച്ചില്യ".

കതിരിട്ടു നിന്ന നെല്‍ വയലുകള്‍ക്കരുകിലൂടെ നടക്കുമ്പോള്‍ എതിരെ വന്നോരാള്‍ ചോദിചു,'" എപ്പൊ വന്നു?"

'ഇന്നു രാവിലെ"

"എത്ര ദിവസം ഉണ്ടാവും? "

"തീരുമാനിച്ചില്യ"

റോഡില്‍ കുറുക്കെ നടന്നപ്പോള്‍ എതിരെ വന്ന കാര് നിര്‍ത്തി ഒരാള്‍ ക്രൊധത്തോടെ ചോദിച്ചു," എന്താ ഉദ്ദെശം? കാറിന്നടീല്‍ കിടന്നു ചാവണോ"

ഞാന്‍‍ ‍ ചിരിച്ചു കൊണ്ടു പറഞ്ഞു, ' തീരുമാനിച്ചില്യ"

വീട്ടിലേക്ക്യുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ എതിരെ സൈക്കിളില്‍ വന്ന ആള്‍ ഒരു സൈഡിലേക്ക്യു മാറി.ഞാനും അതേ സൈഡിലേക്കന്നെ മാറി. അപ്പോള്‍ അയാള്‍ മറ്റെ സൈഡിലേക്ക്യു മാറി. അപ്പോള്‍ ഞാനും അങൊട്ടു മാറി. അയാള്‍ സൈക്കിളില്‍ നിന്നു ഇറങ്ങി നിന്നു ചോദിച്ചു

" എന്താ പ്രശ്നം‍?"

'ഒന്നൂല്യ' എങ്ങോട്ടു തിരിയണന്നു തീരുമാനിച്ചില്യ, അത്രേള്ളു"


രാത്രി മുത്തശ്ശീടെ അടുത്തിരുന്നു പറഞ്ഞു

"ഞാന്‍ നാളെ പോണൂ"

"ഇനി എപ്പൊഴാ?"


"ഒന്നും തീരുമാനിച്ചില്യ"

Wednesday, February 27, 2008

ഞാനൊരു വെറും കഴുത

വിചാരിക്കാന്‍ തുടങീട്ടു കുറേ കാലായി

വിചാരങള്‍‍, എന്തിനൊക്കെയൊ പറ്റി എപ്പോഴും ഓരോ വിചാരങള്‍‍

അനാവശ്യായി അതു വന്നൊണ്ടെ ഇരിക്ക്യും

ഒരു ദിവസം ആശുപത്രീല്‍ പൊയിട്ടു ചോദിച്ചു , എന്താ ഇതിനൊരു പ്രതിവിധി

വൈദ്യന്‍ പറഞ്ഞു. ' രാമച്ചം തൈലം തേച്ചങടു കുളിച്ചോളു ദിവസൊം. ചുടോണ്ടാവും.

ഞാന്‍ പറഞ്ഞു, 'അതൊക്കെ നോക്കീതാ വൈദ്യരെ, വേറെ എന്തെങ്കിലുംണ്ടോ ഒരു ഉപായം?

വൈദ്യരു ഒരു കുറിപ്പെഴുതി ഇങ്ലിഷു മരുന്നു ഡോക്‍റ്റ്ര് ടെ അടുത്തു വിട്ടു

ഡോക്ടര്‍ പറഞ്ഞു ' ഇതിനു മരുന്നില്ല് കുട്ട്യെ

വല്ല സന്ന്യാസിമരൊടും ചൊദിച്ചോളു'


അങനെ ഇവിദെ എത്തി

ഗുരു നെ കണ്ടു.

ഗുരുദക്ഷിണ കൊടുത്തു.

കാര്യം പറഞ്ഞു........ വിചാരങലള്‍ അടങണില്ല . അതെങനെ? ഒന്നിന്റെ പിറകെ ഒന്നായി വരല്ലെ തിരമാലകള്‍‍ പൊലെ!

ഞന്‍ പറഞ്ഞു , 'ഗീതയും , ബൈബിളും ഖുരആആനും എല്ലം വായിചിട്ടും വിചാരങള്‍ എങനെ ഇല്ലാതാകും എന്നെവിടേം പറയിണില്ല'

ഗുരു കുറച്ചു നേരം ആലൊചിച്ചു പ‍റഞ്ഞു ' തെക്കേ തൊടീലു നില്‍ക്കണ കഴുതയെ കെട്ടഴികു കൊണ്ടരാന്‍ പരഞ്ഞു. അതിനെം കൊണ്ടു വന്നപ്പൊള്‍ പറഞ്ഞു

' ഈ കഴുത പോകണ സ്ഥലത്തൊക്കെ അതിനെ കെട്ടീരിക്കണ കയറും പിടിചു പിന്നാലെ നടന്നോളു.
അതിനെ ചീത്തപറയാനും,ഉപദ്രവിക്കനും പാടില്ല. ഈ കഴുത എന്താ ചെയ്യയ്യ്ണേ ന്നു മാത്രം ശ്രെദ്ധിച്ചാല്‍ മതി'.

ഓ ശരീ ..എന്നു ഞാനും.

കഴുതടെ പിന്നലെ ഞാന്‍ ഒരു ദിവസം മുഴുവനും നടന്നു. കഴുത കുറേ സ്ഥലത്തൊക്കെ നിന്നു . പിന്നെ നടന്നു. കഴുത എന്തിനോ വെരുതെ കരഞ്ഞു. എടക്കൊക്കെ ചിരിച്ചു. ഗുരു പറഞ്ഞ പോലെ ഞാന്‍ ഒന്നും മിണ്ടാതെ അതിനെ മാത്രം നൊക്കി അതിന്‍‌റ്റെ പിന്നിലന്നെ നടന്നു. രാത്രീലു കഴുത തിരിചു ഗുരുവിന്റെ വീട്ടുമുറ്റ്ത്തു വന്നു നിന്നു .

ഗുരു ചൊദിചു - 'എങനെണ്ട് കഴുതടെ കൂടെയുള്ള ജീവിതം?'

ഞാന്‍‍ ഗുരുവിനെ നമിചു പറഞ്ഞു 'എനിക്കെല്ലാം മനസ്സിലായി ഇപ്പൊള്‍. ഗുരു പറഞ്ഞതനുസരിച്ചു ഞാന്‍ കഴുത ചെയ്യണതു മാത്രം നൊക്കി. എനിക്കതോണ്ട് വേറെ വിചാരങളൊന്നും ഉണ്ടായിരുന്നില്ല.

ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു 'തന്‍‌റെ മനസ്സന്നെ ഈ കഴുത. അതിനെ ശല്യം ചെയ്യാതെ വെറുതെ വിടൂ അതെന്താ ചെയ്യണേ ന്നു നിരീക്ഷിച്ചാല്‍ മാത്രം മതി. മനസ്സെന്ന കഴുത അങനെ വരുതിയിലാവും.

എനീക്കു സന്തോഷായി. സാഷ്ഠാങം ഗ്രുരുവിനെ പ്രണമിചു ഞന്‍ യാത്രയായി.

എന്റെ സ്വന്തം കഴുതയുടെ കൂടെ..

Wednesday, January 2, 2008

വിട

പിറകില്‍ നിന്നെന്തിനെന്നേ വിളീച്ചു നീ
ഒരുങി പുറപ്പെടും ഞാന്‍ ഈ‍ ദീര്‍ഘയാത്രയില്‍
കരയുമാകാശം പിളര്‍ക്കെ നിന്‍ രോദനം
ഇന്നിതെന്തെ എന്‍ മന‍സ്സിന്നന്ന്യമായ്

കാലദേശത്തിനപ്പുറം ഏകരാമേവരും
വ്യഥകളെല്മാം വ്രിഥാ മായതന്‍ ലീലകള്‍

ജനന മരണങള്‍ നിശ്ചിതം നിശ്ചയം
നിത്യകര്‍മ്മങളീ ചക്രവ്യുഹത്തിന്നാധാരം

മറവിതന്‍‍ മേഘപടലങളിലൊളിചു ഞാന്‍
ഇന്നു പുതിയ തോണിയില്‍ ഇരുക്കുന്നലക്ഷ്യമായ്