ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വന്നപ്പൊ മുത്തശ്ശി ചോദിച്ചു, "എപ്പോഴാ തിരിച്ചു പൊകണെ?"
ഞാന്‍ അലസ്യമായി പറഞ്ഞു, "തീരുമാനിച്ചില്യ".
കതിരിട്ടു നിന്ന നെല്‍ വയലുകള്‍ക്കരുകിലൂടെ നടക്കുമ്പോള്‍ എതിരെ വന്നോരാള്‍ ചോദിചു,'" എപ്പൊ വന്നു?"
'ഇന്നു രാവിലെ"
"എത്ര ദിവസം ഉണ്ടാവും? "
"തീരുമാനിച്ചില്യ"
റോഡില്‍ കുറുക്കെ നടന്നപ്പോള്‍ എതിരെ വന്ന കാര് നിര്‍ത്തി ഒരാള്‍ ക്രൊധത്തോടെ ചോദിച്ചു," എന്താ ഉദ്ദെശം? കാറിന്നടീല്‍ കിടന്നു ചാവണോ"
ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, ' തീരുമാനിച്ചില്യ"
വീട്ടിലേക്ക്യുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ എതിരെ സൈക്കിളില്‍ വന്ന ആള്‍ ഒരു സൈഡിലേക്ക്യു മാറി.ഞാനും അതേ സൈഡിലേക്കന്നെ മാറി. അപ്പോള്‍ അയാള്‍ മറ്റെ സൈഡിലേക്ക്യു മാറി. അപ്പോള്‍ ഞാനും അങൊട്ടു മാറി. അയാള്‍ സൈക്കിളില്‍ നിന്നു ഇറങ്ങി നിന്നു ചോദിച്ചു
" എന്താ പ്രശ്നം?"
'ഒന്നൂല്യ' എങ്ങോട്ടു തിരിയണന്നു തീരുമാനിച്ചില്യ, അത്രേള്ളു"
രാത്രി മുത്തശ്ശീടെ അടുത്തിരുന്നു പറഞ്ഞു
"ഞാന്‍ നാളെ പോണൂ"
"ഇനി എപ്പൊഴാ?"
"ഒന്നും തീരുമാനിച്ചില്യ"
Tuesday, March 11, 2008
ഒന്നും തീരുമാനിച്ചില്യ
Posted by ജ്വാല at 5:49 PM 8 comments
Subscribe to:
Posts (Atom)